ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ സ്ഥാപകനും മാധ്യമ പ്രവർത്തകനുമായ എ. വേണുഗോപാലിന്റെ മൂന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കൂട്ടായ്മ അനുസ്മരണം സംഘടിപ്പിച്ചു. രുഗ്മണി റീജൻസിയിൽ വേണുഗോപാലിന്റെ അലങ്കരിച്ച ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രം മുൻ ഡെപ്യൂട്ടി അഡ്മിനേസ്ട്രർ ആർ. നാരായണൻ ഉൽഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡണ്ട് കെ.ടി ശിവരാമൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ കല്ലാറ്റ് സ്വാഗതം പറഞ്ഞു. ബാലൻവാറണാട്ട് ആമുഖ പ്രസംഗവും കോഓഡിനേറ്റർ അഡ്വ. രവി ചങ്കത്ത് മുഖ്യ അനുസ്മരണ പ്രഭാഷണവും നടത്തി. ശ്രീധരൻ മാമ്പുഴ, ജയറാം ആലക്കൽ, ശശി കേനാടത്ത്, വി. ബാലകൃഷ്ണൻ നായർ, എം. ശ്രീനാരായണൻ, മുരളിമുള്ളത്ത് എന്നിവർ സംസാരിച്ചു. ശശികുമാർ കൊടമന, രവീന്ദ്രൻ വട്ട രങ്ങത്ത്, നിർമ്മല നായകത്ത്, സരളമുള്ളത്ത്, അഡ്വ. സരസ്വതി, ഗീത ഹരി, കാർത്തിക കോമത്ത്, എം. ഹരിദാസ്, കെ.സുകുമാരൻ, ശിവകുമാർ മാണിക്കത്ത്, ഉഷ ശശികുമാർ, സി.രാധാമണി, പ്രസന്ന ബാബു, കെ. സുമതി, എ. തങ്കമണി, വനജ വിജയൻ, ജയശ്രീ രവികുമാർ, മല്ലിക മേനോൻ, അംബിക പുല്ലാട്ട് എന്നിവർ നേതൃത്വം നൽകി.

