ചാവക്കാട്: ഇസ്രായേൽ സയണിസ്റ്റ് ഭീകരതക്കെതിരെ ഫലസ്തീനികൾ നേടിയ വിജയത്തിൽ പങ്കുചേർന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. സോളിഡാരിറ്റി ചാവക്കാട് ഏരിയയുടെ നേതൃത്വത്തിൽ തണ്ണിമത്തൻ വിതരണം ചെയ്താണ് പ്രവർത്തകർ ആഹ്ലാദം പങ്കിട്ടത്. ചാവക്കാട് ബസ് സ്റ്റാൻഡിലാണ് തണ്ണിമത്തൻ വിതരണം ചെയ്തത്. പ്രസിഡണ്ട് ജഫീർ അറഫാത്ത്, ജനറൽ സെക്രട്ടറി യാസിർ, അബ്ദുൽ റസാഖ് എന്നിവർ നേതൃത്വം നൽകി.