ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ പരിശുദ്ധ കന്യാകമറിയത്തിന്റെയും വിശുദ്ധ ലാസറിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാളിന്റെ തുടക്കമായി. വൈകിട്ട് 5 മണിക്ക് പ്രസുദേന്തി വാഴ്ച്ചയും തുടർന്ന് ആഘോഷമായ ദിവ്യബലിയും നടന്നു. ദിവ്യബലിക്ക് തൃശ്ശൂർ അതിരൂപത വികാരി ജനറൽ മോൺ. ജോസ് കോനിക്കര മുഖ്യ കാർമ്മികത്വം വഹിച്ചു തുടർന്ന് ദേവാലയത്തിന്റെയും യു.എ.ഇ പ്രവാസി കൂട്ടായ്മ ഒരുക്കിയ ബഹുനില പന്തലിന്റെയും സ്വിച്ച്ഓൺ കർമ്മം സിനിമാ താരം ശിവജി ഗുരുവായൂർ നിർവഹിച്ചു. കോട്ടപ്പടി സെലിബ്രേഷൻ കമ്മറ്റി ഒരുക്കിയ ഗാനമേള ഉണ്ടായിരുന്നു. നാളെ രാവിലെ ദിവ്യബലിക്ക് ശേഷം കൂട്ടായ്മകളിലേക്കുള്ള അമ്പ്, വള വെഞ്ചരിച്ചു നൽകും. വൈകിട്ട് 6 ന് ആഘോഷമായ ദിവ്യബലിയും തുടർന്ന് കൂടുതുറക്കൽ ശുശ്രൂഷയും ഉണ്ടാകും. അമ്പ്,വള ദേവാലയത്തിൽ എത്തി ബാൻഡ് മത്സരം, തേര് മത്സരം എന്നിവയുണ്ടാകും. വികാരി റവ.ഫാ.ഷാജി കൊച്ചുപുരയ്ക്കൽ, അസി. വികാരി. എഡ്‌വിൻ ഐനിക്കൽ, ജനറൽ കൺവീനർ വി.കെ ബാബു, ട്രസ്റ്റിമാരായ കെ.പി പോളി, സെബി താണിക്കൽ, ഡേവിസ് ചീരൻ, ഇല്യൂമിനേഷൻ കൺവീനർ സി.ജെ ബാബു, പ്രസുദേന്തി കൺവീനർ ജിജോ ജോർജ് , പി.ആർ.ഒ ജോബ് സി ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി.