Sunday, May 24, 2026

ആദരണീയം – തൃശൂർ സാംസ്കാരിക പൗരാവലി സാഹിത്യകാരൻ ഗോപാലൻ ചേറ്റുപുഴക്ക് ആദരം നൽകി 

വളരുന്ന തലമുറയ്ക്ക് വഴികാട്ടിയും മാതൃകയുമാണ് ഗോപാലൻ മാസ്റ്റർ ചേറ്റുപുഴയെന്ന് തേറമ്പിൽ രാമകൃഷ്ണൻ. ആദരണീയം- തൃശ്ശൂർ സാംസ്കാരിക പൗരാവലിയുടെ നേതൃത്വത്തിൽ സാഹിത്യകാരൻ ഗോപാലൻ ചേറ്റുപുഴയ്ക്ക് നൽകിയ ആദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ തേറമ്പിൽ, ഗോപാലൻ ചേറ്റുപുഴയെ പൊന്നാട അണിയിക്കുകയും, ഉപഹാരം നൽകുകയും ചെയ്തു. ആദരണീയം പ്രസിഡന്റ്  അഡ്വ. എസ് അജി അധ്യക്ഷത വഹിച്ചു. കെ സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. കോർപ്പറേഷൻ മുൻ കൗൺസിലർ എ പ്രസാദ് ലഘു പരിചയം നടത്തി. കവിയും സാഹിത്യകാരനുമായ ഉണ്ണികൃഷ്ണൻ മനക്കൊടി, കെ ഗോപാലകൃഷ്ണൻ, അഡ്വ. പി.ആർ സുരേഷ്, ശരത് ചന്ദ്രൻ മച്ചിങ്ങൽ, കെ.എൻ നാരായണൻ, ഫ്രാൻസിസ് ചാലിശ്ശേരി, കെ.പി രാധാകൃഷ്ണൻ, സി.സി ഡേവി, അഡ്വ. ആശിഷ് തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments