Saturday, May 23, 2026

യുവാക്കളുടെയും വിദ്യാർത്ഥികളുടെ പേരിൽ അക്കൗണ്ടുകൾ തുടങ്ങി പണമിടപാട്; മൂന്നുപേർ അറസ്റ്റിൽ 

കൈപ്പമംഗലം: യുവാക്കളുടെയും കോളേജ് വിദ്യാർത്ഥികളുടെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി അനധികൃതമായി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയ കേസ്സിൽ മൂന്ന് പേർ അറസ്റ്റിൽ.  കയ്പമംഗലം കാക്കാത്തിരുത്തി സ്വദേശി ആനക്കോട്ട് വീട്ടിൽ താജുദ്ധീൻ (52), കയ്പമംഗലം സ്വദേശി കാക്കശ്ശേരി റെമീസ് (26), ചളിങ്ങാട് ചമ്മിണിയിൽ വീട്ടിൽ അബ്ദുൾ മാലിക്ക് (54) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. യുവാക്കൾക്കളേയും കോളേജ് വിദ്യാർത്ഥികളേയും പേരിൽ ട്രേഡിംഗിനായും ഇൻകം ടാക്സിൽ പെടാതിരിക്കാനുമാണെന്ന് പറഞ്ഞാണ് അവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയത്.  ഈ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ പണമിടപാടുകളാണ് ഇവർ നടത്തിയത്.  ഇത്തരത്തിൽ ശേഖരിക്കുന്ന അക്കൗണ്ടുകളിലേക്ക് വരുന്ന പണം യുവാക്കളെ കൊണ്ട് തന്നെ ചെക്ക് വഴി പിൻവലിപ്പിച്ച് നിസാരകമ്മീഷൻ നൽകി കൈക്കലാക്കുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് സർക്കിൾ ലൈവ് ന്യൂസിനോട് പറഞ്ഞു. എന്നാൽ ഇത്തരത്തിൽ അക്കൗണ്ടുകൾ തുടങ്ങിയ നിരവധി യുവാക്കൾക്കളുടെ അക്കൗണ്ടികളിൽ വന്ന പണം ഫ്രീസ് ചെയ്യപ്പെടുകയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസ് ഏജൻസികൾ ഇവർക്ക് ഹാജരാകുവാൻ നോട്ടീസ് അയക്കുകയും ചെയ്തതോടെയാണ് തങ്ങളുടെ അക്കൗണ്ടുകളിലേക്ക് വരുന്ന പണം എവിടെയോ തട്ടിപ്പ് നടത്തി നേടിയ പണമാണെന്ന് യുവാക്കൾക്ക് മനസ്സിലാകുന്നത്. തൃശ്ശൂർ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി .കെ രാജുവിൻ്റെ നേതൃത്വത്തിൽ കൈപ്പമംഗലം എസ്.എച്ച്.ഒ എം ഷാജഹാൻ, എസ്.ഐ കെ.എസ് സൂരജ്, ജി.എസ്.ഐ പി.വി ഹരിഹരൻ,

ഗ്രേഡ് സീനിയർ സി.പി.ഒ മുഹമ്മദ് റാഫി,

സി.പി.ഒ മുഹമ്മദ് ഫറൂക്ക് എന്നിവർ ചേർന്നാണ്  പ്രതികളെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments