ചാവക്കാട്: പതിറ്റാണ്ടുകളായി ചാവക്കാട് പുന്ന മഹല്ലിൽ വീടുകൾ കേന്ദ്രീകരിച്ചു നടന്നു വരുന്ന മസാന്ത സിദ്ധീഖ് മൗലീദിന്റെ വാർഷികവും ദുആ മജ്‌ലിസും പുന്ന മുഹ്‌യദ്ധീൻ ജുമാമസ്ജിദിൽ നടന്നു. പുന്ന മഹല്ല് മുദരിസ് ജാബിർ അഹ്സനി അൽ ഹികമി ഒതളൂർ ആമുഖ ദുആ നിർവ്വഹിച്ചു. മൗലിദ് മജ്ലിസിന് സയ്യിദ് ഹുസൈൻ സഖാഫി അൽ ബുഖാരി മമ്പുറം, ശറഫുദ്ധീൻ ഹാറൂനി എടക്കഴിയൂർ, അബ്ദുറസാഖ് ഹാറൂനി വെള്ളടിക്കുന്ന് എന്നിവർ നേതൃത്വം നൽകി. മഹല്ല് സെക്രട്ടറി വി.പി ബഷീർ, വി.കെ.ബി അഷ്‌റഫ്, ഹുസൈൻ ഹാറൂനി മാഞ്ചാടി, എൻ.കെ അബ്ദുൽ ഖാദിർ, മുഹമ്മദലി സഅദി വലിയകുന്ന്, കുഞ്ഞിമുഹമ്മദ് ഹാജി, അബ്ദുന്നസ്വീർ മുസ്‌ലിയാർ മുള്ളൂർക്കര, എൻ.കെ അബ്ദുറഹ്‌മാൻ ഹാജി, അയ്യൂബ് പുന്ന എന്നിവർ സംബന്ധിച്ചു. സമാപന പ്രാർത്ഥനക്ക് പുന്ന മഹല്ല് ഖത്വീബ് നൗഷാദ് സഖാഫി അൽ ഹികമി പുതുപ്പള്ളി നേതൃത്വം നൽകി. നേർച്ച ഭക്ഷണം വിതരണവും നടന്നു.
ചാവക്കാട് ടൗണിൽ മൂന്നു വയസ്സുകാരൻ കാറിനുള്ളിൽ അകപ്പെട്ടു; അര മണിക്കൂർ രക്ഷാപ്രവർത്തനം, ഒടുവിൽ ആശ്വാസം

