Friday, April 25, 2025

ഇതര സംസ്ഥാനക്കാരിയായ യുവതിക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ സുഖ പ്രസവം

തൃശൂർ: ഇതര സംസ്ഥാനക്കാരിയായ യുവതിക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ സുഖ പ്രസവം. ഇന്ന് രാവിലെ പത്തരയോടു കൂടിയായിരുന്നു സംഭവം. സെക്കന്ദരാബാദിലേക്ക് പോകുന്നതിനായി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ജസ്ന ബീഗം എന്ന യുവതിയെയാണ് തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ വച്ച് പ്രസവ വേദന അനുഭവപ്പെട്ട് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആംബുലൻസ് വിളിച്ചെങ്കിലും റെയിൽവെ സ്റ്റേഷനിൽ തന്നെ യുവതിയുടെ പ്രസവം നടക്കുകയായിരുന്നു. തൃശ്ശൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ അജിതാകുമാരിയുടെ നേതൃത്വത്തിൽ ആർ.പി.എഫ് എസ്.ഐ ഗീതു കൃഷ്ണൻ, പോലീസുകാരായ രേഷ്മ, അർത്ഥന എന്നിവരുടെയും റെയിൽവേ പോലീസ് സേനാംഗങ്ങളായ എസ് ഐ മനോജ് , എസ് ഐ ജയകുമാർ, സജി ശ്രീരാജ് എന്നിവരുടെ സഹായത്താൽ ഡെലിവറി പൂർത്തിയാക്കി അമ്മയും കുഞ്ഞിനേയും സുരക്ഷിതമായി തൃശ്ശൂർ ജനറൽ  ആശുപത്രിയിലേക്ക് മാറ്റി. യുവതി ഐ.സി.യു വിൽ തുടരുകയാണ്.ഇവരുടെ ഭർത്താവ് മലപ്പുറം ജില്ലയിൽ ജോലി ചെയ്യുകയാണ് . ഇയാളെ  വിവരം അറിയിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments