പാരീസ്: ടോക്യോ ഒളിമ്പിക്‌സിനു പിന്നാലെ പാരീസിലും ഇന്ത്യൻ ഹോക്കി ടീമിന് വെങ്കല മെഡല മെഡൽ. 1972-ന് ശേഷം ഇതാദ്യമായാണ് തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ ഇന്ത്യന്‍ ഹോക്കി ടീം മെഡല്‍ നേടുന്നത്. 52 വര്‍ഷത്തിനിടെ ഇതാദ്യം. 1968, 1972 ഒളിമ്പിക്‌സുകളിലാണ് ഇതിനു മുമ്പ് ഇന്ത്യ തുടര്‍ച്ചയായി മെഡലുകള്‍ നേടിയത്. ഒളിമ്പിക് ഹോക്കിയുടെ ചരിത്രത്തില്‍ ഇന്ത്യയുടെ 13-ാം മെഡലാണിത്.
ഇന്ന് നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യന്‍ ടീം മെഡലണിഞ്ഞത്. പാരീസില്‍ ഇന്ത്യന്‍ ഒളിമ്പിക് സംഘത്തിന്റെ നാലാം മെഡല്‍ കൂടിയായിരുന്നു ഇത്. ഒളിമ്പിക് ഹോക്കി ചരിത്രത്തിലെ മൂന്നാം വെങ്കലവും. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.

