ഗുരുവായൂർ: ഉരുൾപ്പൊട്ടലിൽ ദുരിതം പേറുന്ന വയനാടിന് കൈത്താങ്ങായി ഗുരുവായൂർ ഹരിത കർമ്മ സേന. ഗുരുവായൂർ നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾ മുഴുവൻ പേരുടെയും ഒരു ദിവസത്തെ ശമ്പളം വയനാട് ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. 50,000 രൂപയുടെ ചെക്ക് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഏറ്റുവാങ്ങി. വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്,
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ
എ.എം ഷെഫീർ, എ.എസ് മനോജ്,
ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു. തുടർന്ന് നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ,
ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർക്കായി ജീവിതശൈലീ രോഗങ്ങളും സാംക്രമിക രോഗങ്ങളും
എന്ന വിഷയത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു .
ആയുർവ്വേദ ആശുപത്രി ഡോക്ടർമാരായ
ഡോ.അശ്വതി, ഡോ.ദേവിക എന്നിവർ ക്ലാസ്സെടുത്തു.