ചാവക്കാട്: വയനാട്ടിലെ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂരിലെ ചുമട്ടുതൊഴിലാളികളുടെ ധനസഹായം. ചുമട്ടുതൊഴിലാളി യൂണിയൻ സി.ഐ.ടി.യു ഏരിയ കമ്മിറ്റി 30,000 രൂപയാണ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിലേക്കാണ് ഗുരുവായൂർ യൂണിറ്റ് 10,000 രൂപ നൽകിയത്. എൻ.കെ അക്ബർ എം.എൽ.എ തുക ഏറ്റുവാങ്ങി. സി.ഐ.ടി.യു ചാവക്കാട് ഏരിയ സെക്രട്ടറി എ.എസ് മനോജ്, യൂണിറ്റ് സെക്രട്ടറി എം.കെ സജീവ്, സി.എസ് പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
വയനാട്ടിലെ ദുരിതബാധിതർക്ക് ഗുരുവായൂരിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികളുടെ ധനസഹായം
RELATED ARTICLES

