Tuesday, February 11, 2025

അണ്ടത്തോട് യുവാവിനെ ആക്രമിച്ച സംഭവം; ഒരാൾ അറസ്റ്റിൽ 

പുന്നയൂർക്കുളം: അണ്ടത്തോട് സെന്ററിൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അണ്ടത്തോട് മേത്തി വീട്ടിൽ ഇക്ബാൽ (33) നെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച 12.30ന് അണ്ടത്തോട് സെന്ററിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അണ്ടത്തോട് ബീച്ച് റോഡിലേക്ക് ബൈക്കിൽ പോയിരുന്ന മുസ്തഫയെ ഇക്ബാൽ ബൈക്കിൽ നിന്നും വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. നാട്ടുകാർ ഓടികൂടിയതിനെ തുടർന്ന് ഇക്ബാൽ ഓട്ടോറിക്ഷയിൽ രക്ഷപ്പെടുകയായിരുന്നു. അക്രമത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ മുസ്തഫ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഓട്ടോ ഡ്രൈവറായ ഇക്ബാൽ പെൺകുട്ടിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന പ്രശ്നത്തിന്റെ തുടർച്ചയാണ് അക്രമ സംഭവം. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments