ഗുരുവായൂർ: അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം എ യുമായി രണ്ടു പേർ ഗുരുവായൂര്‍ പോലീസിൻ്റെ പിടിയിൽ. വടക്കേക്കാട് പൊന്നമ്പത്ത് വീട്ടിൽ ജാഷിർ (28), തൊഴിയൂർ പൊട്ടത്തേയിൽ വീട്ടിൽ മുബഷീർ (29) എന്നിവരാണ് മൂന്നു ഗ്രാം എം.ഡി.എം.എയുമായി തൊഴിയൂർ താഴിശ്ശേരി അമ്പലത്തിന് സമീപത്തുനിന്നും ഗുരുവായൂർ പോലീസിൻ്റെ പിടിയിലായത്. ജാഷിർ വടക്കേക്കാട്, കുന്നംകുളം പോലീസ് സ്റ്റേഷനുകളിൽ മുൻപും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഗുരുവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിനു, സബ് ഇൻസ്പെക്ടർമാരായമാരായ ഷക്കിർ അഹമ്മദ്, നന്ദൻ, സിവിൽ പോലീസ് ഓഫീസർമാരായമാരായ സിദ്ധീക്ക്, ഹരികൃഷ്ണൻ, രാകേഷ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (07-7-2024)