ചാവക്കാട്: എടക്കഴിയൂർ ഈവാനുൽ ഉലൂം മദ്റസയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ രക്ഷാകർതൃ യോഗവും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

സയ്യിദ് ഫളൽ തങ്ങൾ എടക്കഴിയൂർ പ്രാർത്ഥന നടത്തി. മഹല്ല് പ്രസിഡണ്ട് ആർ വി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

എജ്യൂക്കേഷൻ കമ്മിറ്റി ചെയർമാൻ വീരാൻകുട്ടി പള്ളിപറമ്പിൽ അധ്യക്ഷത വഹിച്ചു. സ്വദർ മുഅല്ലിം ഉബൈദ് ഇർഷാദി മുഖ്യപ്രഭാഷണം നടത്തി. എജ്യൂകേഷൻ കമ്മിറ്റി കൺവീനർ നാസർ മാസ്റ്റർ സമ്മാന വിതരണത്തിന് നേതൃത്വം നൽകി. മദ്രസ സെക്രട്ടറി ബഷീർ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ഹംസ മാസ്റ്റർ നന്ദിയും പറഞ്ഞു.


