ഒരുമനയൂർ: ഫുട്ബോളാണ് ലഹരി എന്ന സന്ദേശമുയർത്തി ഒരുമനയൂർ നോർത്ത് റെഡ് പവർ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ക്ലബ്ബ് ഓഫീസിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ഫായിസ് ഹനീഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ഒരുമനയൂർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിൽ റെഡ് പവർ ജൂനിയേഴ്സ് ഫുട്ബോൾ ടീമിന് ജേഴ്സികൾ കൈമാറി. ഇന്‍ഷാദ് ബിലാൽ സ്വാഗതവും ഷഫീഖ് നന്ദിയും പറഞ്ഞു. റിൻഷു അസീസ്, മുസ്തഫ അബൂബക്കർ, ടി.എസ് ഷമീർ, സാഗർ, ഷാനവാസ്, ജാനിഷ് കലാം, പൊയ്യ കണ്ണൻ എന്നിവർ നേതൃത്വം നൽകി.