Sunday, February 9, 2025

ഒരു വാർഡിൽ ഒരു സംരംഭം-ഒരു വീട്ടിൽ ഒരു തൊഴിൽ പദ്ധതി; മാമാ ബസാറിൽ ‘അമ്മാസ് ജ്യൂസ് ആൻ്റ് കൂൾ ഡ്രിംഗ്സ്’ തുറന്നു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 2023-2024 ജനകീയ ആസൂത്രണ പദ്ധതിയിൽപ്പെടുത്തി നടപ്പിലാക്കുന്ന ഒരു വാർഡിൽ ഒരു സംരംഭം – ഒരു വീട്ടിൽ ഒരു തൊഴിൽ പദ്ധതിയുടെ ഭാഗമായി വാർഡ് 21ൽ മാമാ ബസാറിൽ ‘അമ്മാസ് ജ്യൂസ് ആൻ്റ് കൂൾ ഡ്രിംഗ്സ്’ എന്ന സംരംഭം  ആരംഭിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഷൈലജ സുധൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമതി ചെയർമാൻ എ.എസ് മനോജ്, കൗൺസിലർമാരായ,മുനീറ അഷറഫ്, എം.എം നൗഫൽ, രഹിത പ്രസാദ്, സുബിത സുധീർ, സിന്ധു ഉണ്ണി, ബിബിത മോഹനൻ, നഗരസഭ വ്യവസായ വികസന ഓഫീസർ ബിന്നി, സംരഭകരായ ഷൈനി മോഹൻ, ഗീത കൊച്ചു എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ അജിത ദിനേശൻ സ്വാഗതവും, സി.ഡി.എസ്‌ ചെയർപേഴ്സൺ അമ്പിളി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (07-7-2024)

RELATED ARTICLES
- Advertisment -

Most Popular

Recent Comments