ഗുരുവായൂർ: എൽ.പി.ജി മസ്റ്ററിങ് വാർഡ് തലത്തിൽ നടത്താനുള്ള സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് എം.പിക്കും എം.എൽ.എക്കും നിവേദനം. ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റും നഗരസഭ കൗൺസിലറുമായ ഒ.കെ.ആർ മണികണ്ഠനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരുന്നതിന് കെ.സി വേണുഗോപാൽ എം.പി, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എന്നിവർക്ക് നിവേദനം നൽകിയത്. മസ്റ്ററിങ് ജനങ്ങൾക്ക് സൗകര്യപ്രദമായിട്ടുള്ള തരത്തിലാക്കണം . ആയിരക്കണക്കിന് പേരാണ് ദിവസവും മണിക്കൂറുകളോളം ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ വരി നിൽക്കുന്നത്. വയോധികരും ഭിന്നശേഷിക്കാരും ആരോഗ്യപ്രശ്നമുള്ളവരും സ്ത്രീകളും ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. കൃത്യമായ തിയ്യതിയോ കാലയളവോ പറയാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരത്തിലുള്ള സംവിധാനം ഒഴിവാക്കി വാർഡുതലങ്ങളിൽ മസ്റ്ററിങ് കേന്ദ്രം ആരംഭിക്കുവാൻ തയ്യാറാവണമെന്നും അല്ലെങ്കിൽ വീടുകളിൽ വന്ന് മസ്റ്ററിംങ് നടത്തുവാൻ ഗ്യാസ് കമ്പനികൾ തയ്യാറാവണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (07-7-2024)