Wednesday, February 19, 2025

21 വര്‍ഷത്തെ ഖത്തര്‍ പ്രവാസം അവസാനിപ്പിച്ചു; മഹേഷ് കരയാന്  മലയാളി സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നൽകി

ഖത്തർ: 21 വര്‍ഷത്തെ ഖത്തര്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂർ ചൊവ്വ സ്വദേശി മഹേഷ് കരയാന്  മലയാളി സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നൽകി. ഹമീദ് പൊക്കാട്ട് അധ്യക്ഷത വഹിച്ചു. അബ്ദുൽ സമദ് സ്വാഗതവും, തോമസ് എബ്രഹാം നന്ദിയും പറഞ്ഞു.

അനൂപ് കുമാർ, ഫൈസൽ മൈലാഞ്ചിക്കൽ, സ്വാലിഹ് സി ടി, ഫർസാദ് വി, അറഫാത് ടി, ജാസിഫ് ചൊക്ലി, റഷാദ് തിരൂർ എന്നിവർ  സംസാരിച്ചു. സീനിയര്‍ അംഗങ്ങളായ ഹമീദ് പോക്കാട്ട് , നാസ്സർ പി.എം ,യൂസഫ് സുബൈർ, സുനിൽ സുധാകരൻ, മുഹമ്മദ് ശരീഫ് എന്നിവർ മഹേഷ് കരയാനെ പൊന്നാട അണിയിച്ചു. ചടങ്ങിൽ ജാഷിർ മാക്കനാരി, മുഹമ്മദ് സമീർ, സുധീർ മുള്ളത് എന്നിവർ ഉപഹാരവും നൽകി.

സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (07-7-2024)

RELATED ARTICLES
- Advertisment -

Most Popular

Recent Comments