കുന്നംകുളം: വേലൂർ സ്വദേശിനിയായ 13 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. വേലൂർ വെങ്ങിലശ്ശേരി കുറ്റിപ്പള്ളത്ത് വീട്ടിൽ സുമിതയുടെ മകൾ ഗൗരി കൃഷ്ണയെയാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.45 കാണാതായത്. ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇതോടെ എരുമപ്പെട്ടി പോലീസിൽ പരാതി നൽകി. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ 9497947207, 9497980532, 04885 273002 നമ്പറുകളിലോ അറിയിക്കണം.