തൃപ്രയാർ: നാട്ടികയിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി അഴകേശൻ ( 24 ) നെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്‌തത്. ജർമ്മൻ സ്വദേശിയായ വനിതയെ കടപ്പുറത്ത് നടക്കുന്നതിനിടെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. തൊട്ടടുത്ത റിസോർട്ടിലെത്തിയതായിരുന്നു വനിത. പരാതിയെ തുടർന്ന് വലപ്പാട് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
നാട്ടിക ബീച്ചിൽ ജർമ്മൻ സ്വദേശിയായ വനിതയെ പീഡിപ്പിക്കാൻ ശ്രമം; തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ
RELATED ARTICLES

