ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ഹിമായത്തുൽ ഇസ്ലാം എൽ.പി സ്കൂളിൽ 31 വർഷം പ്രധാന അധ്യാപകനും ഒരു വർഷം അസിസ്റ്റന്റ് അധ്യാപകനുമായി സേവനമനുഷ്ഠിച്ച് വിരമിച്ച ഐ.എം മുഹമ്മദ് മാസ്റ്ററെ മഅഹദു തസ്കിയത്തിൽ ഇസ്ലാമിയ കമ്മിറ്റി ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു. മഅഹദു തസ്കിയ ഇസ്ലാമിയ ജനറൽ സെക്രട്ടറി വി.കെ അഷറഫ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം.പി ഹസ്സൻ അധ്യക്ഷത വഹിച്ചു. ട്രഷറർ ഹംസ ഹാജി ഉപഹാരവും പൊന്നാടയും നൽകി. വൈസ് പ്രസിഡണ്ട് മാരായ എം.എം സിദ്ധിഹാജി, അബൂബക്കർ ഹാജി തിരുവത്ര, ഇ.എം യൂസഫ്, അബ്ദുറഹിമാൻ, മൊയ്തു, അബു തിരുവത്ര, അബ്ദുൽ കലാം, അബ്ദുറഹീം ഹസൈനാർ തുടങ്ങിയവർ പങ്കെടുത്തു. ഓഫീസ് സെക്രട്ടറിയും പള്ളി ഇമാമുമായ നൗഷാദ് ബദവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുഹമ്മദ് മാസ്റ്റർ നന്ദി പറഞ്ഞു.
ഐ.എം മുഹമ്മദ് മാസ്റ്ററെ മഅഹദു തസ്കിയത്തിൽ ഇസ്ലാമിയ ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു
RELATED ARTICLES

