Sunday, June 22, 2025

തൃശൂർ ലോക്സഭ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചു

തൃശൂർ: തൃശൂർ ലോക്സഭ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചു. അയ്യന്തോൾ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് സുരേഷ് ഗോപി പത്രിക സമർപ്പിക്കാനെത്തിയത്. തൃശൂർ ലോകസഭ മണ്ഡലത്തിലെ തീരദേശ മത്സ്യത്തൊഴിലാളികളാണ് സുരേഷ് ഗോപിക്കായി കെട്ടിവെക്കാനുള്ള തുക നൽകിയത്. രാവിലെ പാറമേക്കാവ് ക്ഷേത്രത്തിലെത്തി ദർശനം നടത്തി. ബി ജെ പി തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ കെ അനീഷ്‌കുമാർ, എൻ.ഡി.എ മുന്നണി നേതാക്കൾ എന്നിവർ സുരേഷ് ഗോപിയെ അനുഗമിച്ചു. അമർജ്യോതി സ്മൃതിയിൽ പുഷ്‌പാർച്ചന നടത്തിയ ശേഷം പ്രവർത്തകരോടൊപ്പം കലക്ടറേറ്റിലേക്ക് നടന്നാണ് സുരേഷ് ഗോപി നാമനിർദ്ദേശപത്രിക സമർപ്പിയ്ക്കാൻ എത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments