Monday, May 25, 2026

ബ്രഹ്മകുളം സ്വദേശിനി തപസ്യ സുനീഷിന്റെ പുസ്തകം ‘ഓലപ്പമ്പരം’ പ്രകാശതമായി

ഗുരുവായൂർ: ബ്രഹ്മകുളം സ്വദേശിനി തപസ്യ സുനീഷിന്റെ മൂന്നാമത്തെ പുസ്തകം ‘ഓലപ്പമ്പരം’  പ്രകാശനം ചെയ്തു.  തൃശ്ശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തിൽ ആർട്ടിസ്റ്റ് നന്ദൻപിള്ള പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. ചന്ദ്രമോഹൻ കുമ്പളങ്ങാട്, സുനിത സുകുമാരൻ, സന ബാപ്പു, രമിത കാട്ടകാമ്പാൽ, സി.കെ ധന്യ, അഡ്വ. ഹരിദാസ് എറവക്കാട്, ഡോ. വിദ്യാധരൻ കളരിക്കൽ, അഡ്വ. വി. എൻ  ഷാജി എന്നിവർ പങ്കെടുത്തു. ആറാം വയസ് മുതൽ  ഇംഗ്ലീഷിലും മലയാളത്തിലും പുസ്തകങ്ങൾ എഴുതി ഇന്റർനാഷണൽ ബുക്ക്‌ ഓഫ്‌ റെക്കോർഡിൽ ഇടം നേടിയ എട്ടുവയസ്സുകാരി തപസ്യയുടെ  മൂന്നാമത്തെ പുസ്തകമാണിത്. ബ്രഹ്മകുളം ഗോകുലം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ തപസ്യ ബ്രഹ്മകുളം നീതായനം സുനീഷ് – നീതു ദമ്പതികളുടെ മകളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments