ഗുരുവായൂർ: ബാലസംഘം മാണിക്കത്തുപടി യൂണിറ്റിന്റെ നേതൃത്വത്തിൽ ബാലോത്സവം 2026 സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മുണ്ടറക്കോട് ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. പ്രദേശത്തെ കായിക പ്രതിഭകൾക്കുള്ള ജേഴ്സി വിതരണം ജില്ല സ്പോഴ്സ് കൗൺസിൽ പ്രസിഡണ്ട് സി. സുമേഷ് നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും എസ്എസ്എൽസി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, മുതിർന്ന പൗരൻമാർ എന്നിവരെയും ആദരിച്ചു. ബാലസംഘം ഏരിയ കോഡിനേറ്റർ പ്രജിൽ അമൻ, നഗരസഭ വൈസ് ചെയർപേഴ്സൺ കെ.കെ ജോതിരാജ്, വാർഡ് കൗൺസിലർ ഉണ്ണികൃഷ്ണൻ കരുമത്തിൽ, നഗരസഭ മുൻ ചെയർപേഴ്സൺ വി.എസ് രേവതി, കെ.ആർ ബാഹുലേയൻ, വസുന്ധരദേവി സിദ്ധാർത്ഥൻ, അമ്പിളി ഉണ്ണികൃഷ്ണൻ, കെ.എ തോമസ് എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് ടി.എം ഹിരൺമയി സ്വാഗതവും സെക്രട്ടറി കെ.ടി മെസ്സിൻ നന്ദിയും പറഞ്ഞു.

