ചാവക്കാട്: തിരുവത്ര അതിർത്തി കൾച്ചറൽ ആന്റ് വെൽഫയർ അസോസിയേഷൻ ജനുവരി 7 ന് നടത്തുന്ന വാർഷികാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.വി ഷാനവാസ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു. സ്വാഗത സംഘം ചെയർമാൻ എ.കെ അബ്ദുൾ കാദർ അധ്യക്ഷത വഹിച്ചു. പി.എം അബ്ദുൾ കരീം, മജീദ് പരപ്പിൽ, കെ.വി യൂസഫ് അലി, എൻ.പി അബ്ദുൾ ഗഫൂർ, നൂറുദ്ധീൻ കൊട്ടരപ്പാട്ട്, കബീർ പരപ്പിൽ, ഷഹബാസ് സലീം എന്നിവർ സംസാരിച്ചു.
തിരുവത്ര അതിർത്തി കൾച്ചറൽ ആന്റ് വെൽഫയർ അസോസിയേഷൻ വാർഷികാഘോഷം; പോസ്റ്റർ പ്രകാശനം ചെയ്തു
RELATED ARTICLES

