Wednesday, July 8, 2026

തിരുവത്രയിൽ ഹോട്ടലിൽ ചായ കുടിച്ചു കൊണ്ടിരിക്കെ വർക്ക് ഷോപ്പ് പെയിന്റർ കുഴഞ്ഞുവീണു മരിച്ചു

ചാവക്കാട്: തിരുവത്രയിൽ ഹോട്ടലിൽ ചായ കുടിച്ചു കൊണ്ടിരിക്കെ വർക്ക് ഷോപ്പ് പെയിന്റർ കുഴഞ്ഞുവീണു മരിച്ചു. തിരുവത്ര രാജൻ ഓട്ടോഗരേജ് പെയിന്റർ കുന്നംകുളം തെക്കേപ്പുറം മുതിരം പറമ്പത്ത് ധർമ്മൻ (63) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.
ഭാര്യ: ആനന്ദവല്ലി
മക്കൾ: നീതു, നിതിൻ, നികേഷ്.
മരുമകൻ: അജിത്ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments