Sunday, February 16, 2025

പരീക്ഷാ വിജയികൾക്ക് സീതിസാഹിബ് എക്സലൻസ് അവാർഡും സർട്ടിഫിക്കറ്റും നൽകി

ഒരുമനയൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ഒരുമനയൂർ പഞ്ചായത്ത് നാലാം വാർഡ് യൂത്ത് ലീഗ് എം.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സീതിസാഹിബ് എക്സലൻസ് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ അഡ്വ. വി.എം മുഹമ്മദ് ഗസാലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നഷ്‌റ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ്‌ നിയോജക മണ്ഡലം കമ്മിറ്റി  ജനറൽ സെക്രട്ടറി മുഹമ്മദ് നാസിഫ്‌ മുഖ്യാതിഥിയായിരുന്നു. മുസ്ലിം ലീഗ്  നിയോജകമണ്ഡലം സെക്രട്ടറി കെ.വി അബ്ദുൽ കാദർ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കബീർ സാഹിബ്‌, ഷംസു, ഷമ്മാസ്, അഷ്‌റഫ്‌ ഹനീഫ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments