ചാവക്കാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പി.ഡി.പി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷതൈ നട്ടു. ചാവക്കാട് ഗവ. മൃഗാശുപത്രി പരിസരത്ത് നടന്ന മുനിസിപ്പൽ തല ഉദ്ഘാടനം പി.ഡി.പി തൃശൂർ ജില്ല വൈസ് പ്രസിഡന്റ് വി.കെ അഹമ്മദ് ഖാൻ നിർവഹിച്ചു. തുടർന്ന് പരിസര ശുചീകരണം നടത്തി. ഫിറോസ് പാലക്കൽ, സിദ്ദിഖ് അംബാല, കെരീം ആനത്തലമുക്ക്, നാസർ സിദ്ദീഖ് പള്ളി, ഹൈദ്രസ് സിദ്ദീഖ് പള്ളി, ഷാഫി പി.സി.എഫ്, ഹരിദാസ് ചാവക്കാട്, ആർ.വി അലി, കബീർ പുന്ന തുടങ്ങിയവർ നേതൃത്വം നൽകി.
പി.ഡി.പി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
RELATED ARTICLES

