Monday, June 16, 2025

പ്രവാസി കോൺഗ്രസ്സ് ഒരുമനയൂർ മണ്ഡലം കമ്മിറ്റി ശൈഖ് ഖലീഫ ബിൻ സായിദ് അനുസ്മരണം സംഘടിപ്പിച്ചു

ഒരുമനയൂർ: പ്രവാസി കോൺഗ്രസ്സ് ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.എ.ഇ പ്രസിന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അനുസ്മരണം സംഘടിപ്പിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് കെ.ജെ ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. ജമാൽ പെരുമ്പാടി, ഹമീദ് ഹാജി, അലി, ഇ.പി കുരിയാക്കോസ്, പി.കെ ഇക്ബാൽ, യു.എൻ മൊയ്നു, ബാബു എന്നിവർ സംസാരിച്ചു. ഹംസ കാട്ടത്തറ സ്വാഗതവും അശ്വിൻ ചാക്കോ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments