Thursday, May 7, 2026

കുടുംബത്തോടൊപ്പം ചിത്രങ്ങളെടുക്കുന്നതിനിടെ ദമ്പതികൾ ഒഴുക്കിൽപ്പെട്ടു; നവവരന്‍ മരിച്ചു

കോഴിക്കോട്: കുറ്റ്യാടിപ്പുഴയോരത്ത് കുടുംബത്തോടൊപ്പം ചിത്രങ്ങളെടുക്കുന്നതിനിടെ ദമ്പതികൾ ഒഴുക്കിൽപ്പെട്ട് നവവരന്‍ മരിച്ചു. കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി രജിൻലാൽ (28) ആണ് മരിച്ചത്. ഭാര്യ കണികയെ രക്ഷപ്പെടുത്തി, മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാർച്ച് 14ന് വിവാഹിതരായ ഇവർ, കുടുംബത്തോടൊപ്പം ജാനകിക്കാട് ഭാഗത്ത് ചവറം മൂഴിയിൽ എത്തിയതായിരുന്നു. ഒഴുക്കിൽപ്പെട്ട ഇരുവരെയും ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടൻ കരയ്ക്കെത്തിച്ച് പത്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രജിൻലാലിന്റെ ജീവൻ രക്ഷിക്കാനായില്ല..

RELATED ARTICLES
- Advertisment -

Most Popular

Recent Comments