‘അനീതിക്കെതിരെ യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തിൽ നവംബർ 6,7,8 തിയ്യതികളിലായി എറണാംകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി യൂത്ത് വാക്ക് വിളംബര ജാഥ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ജലീൽ വലിയകത്ത് ഫ്ലാഗ് ഓഫ് ചെയ്തു. എം.എസ് സ്വാലിഹ്, എൻ എസ് മുസ്തഫ, ആരിഫ് പാലയൂർ, ലത്തീഫ് പാലയൂർ, പി എ ഹാഷിം മാലിക്ക്, സബാഹ് താഴത്ത്, ഫൈസൽ കാനാംപുള്ളി, ഹനീഫ് ചാവക്കാട്, അബ്ദുൾ സത്താർ, ഷെജീർ പുന്ന, ടി എം ഷാജി, ടി വി അബ്ദുൾ അസീസ്, സലീം ചീനിച്ചുവട്, ഷെരീഫ് പാലയൂർ, ഹക്കീം തിരുവത്ര, സിയാൻ മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി
