ചാവക്കാട്: ചാവക്കാട് തിരുവത്ര അത്താണിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികൻ തിരുവത്ര പണ്ടിരിക്കൽ വീട്ടിൽ 71 വയസുള്ള രാജനാണ് മരിച്ചത്. ബൈക്ക് യാത്രികൻ പുന്നയൂർക്കുളം കടിക്കാട് കൊട്ടരപാട്ടയിൽ അഷറഫിന്റെ 19 വയസുള്ള മകൻ അൻസിഫിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10.35 ഓടെയായിരുന്നു അപകടം. ഉടൻ തന്നെ കോട്ടപ്പുറം ലാസിയോ, ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ രണ്ടുപേരെയും ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രാജനെ രക്ഷിക്കാനായില്ല. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
വീഡിയോ വാർത്ത 👇