ചാവക്കാട്: ചാവക്കാട് – പാവറട്ടി റോഡിൽ പാലയൂർ സെന്ററിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. അമൃത സ്കൂളിനടുത്ത് അമ്പലത്ത് വീട്ടിൽ നിഹാലി(19)നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 2.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.