ചാവക്കാട്: അനധികൃതമായി പ്രവർത്തിക്കുന്ന ബ്ലാങ്ങാട് ബീച്ച് പാർക്ക് വളപ്പിലെ കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതിയും ഇൻകാസും പൗരാവകാശ വേദിയും സംയുക്തമായി ഇന്ന് മാർച്ചും ധർണയും നടത്തി. കേരള മദ്യനിരോധന സമിതി ചാവക്കാട് താലൂക്ക് പ്രസിഡണ്ട് തോമസ് ചിറമ്മൽ ധർണ ഉദ്ഘാടനം ചെയ്തു. ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറി സി സാദിഖലി അധ്യക്ഷത വഹിച്ചു. നൗഷാദ് തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി.
വീഡിയോ വാർത്ത കാണാം 👇
സൈനുൽ ആബിദീൻ മടപ്പേൻ, റഹീഷ് തെരുവത്ത്, കെ.എം ഷാജഹാൻ, ഷൈജി ചക്കര, കെ.കെ നജീബ് തുടങ്ങിയവർ സംസാരിച്ചു. നിഷാദ് ആലുങ്ങൽ, സി.എ നൂറുദ്ദീൻ, എം.എച് റൗഫ്, വി.എസ് ഗോപൻ തുടങ്ങിയവർ നേതൃത്വം നൽകി.