Saturday, November 14, 2026

ഒരുമനയൂർ പഞ്ചായത്ത് കേരളോത്സവം; യുവ ഒരുമനയൂർ ഓവറോൾ ചാമ്പ്യന്മാർ

ഒരുമനയൂർ പഞ്ചായത്ത് കേരളോത്സവത്തിൽ യുവ ഒരുമനയൂർ ഓവറോൾ ചാമ്പ്യന്മാർ. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ ഷിബു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എം താഹിർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീഷ്മ ബാബുരാജ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നഷ്റ മുഹമ്മദ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി.എം ഷാഹിദ്, കെ.ജെ ചാക്കോ, പഞ്ചായത്ത് മെമ്പർമാരായ ആർ.എസ് ഷക്കീർ മാസ്റ്റർ, പി.കെ കബീർ, ഹഫ്സത്ത് അഷറഫ്, സ്വാതി നിഖിൽ, ഹിഷാം കപ്പൽ, അൻഷിദ അസ്ലം, കെ.വി ധനേഷ്, ലീന സജീവൻ, ആരിഫ ജൂഫൈർ, ജസീറ നസീർ, യൂത്ത് കോ-ഓർഡിനേറ്റർ ഫദിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു. ഒന്നാം റണ്ണറപ്പായി യുവജന കലാവേദിയും രണ്ടാം റണ്ണറപ്പായി സൺറൈസും തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് പഞ്ചായത്ത് ഭരണസമിതി പ്രഖ്യാപിച്ച ക്യാഷ് പ്രൈസുകളും സമ്മാനിച്ചു. കായിക-കലാ രംഗങ്ങളിൽ യുവജനങ്ങളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ മത്സരബോധം വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് പഞ്ചായത്ത് ഭരണസമിതി ക്യാഷ് പ്രൈസ് ഏർപ്പെടുത്തിയത്.

🫟കലോത്സവ നഗരിയിലെത്താൻ കഴിഞ്ഞില്ലേ? ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ നാലു ദിവസത്തെ ലൈവ് ദൃശ്യങ്ങൾ ഇവിടെ കാണാം!

▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇

▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇

▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇

▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)

 സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments