Sunday, February 22, 2026

ഒമാനിൽ വാഹനാപകടം: വെള്ളാറക്കാട് താമസിക്കുന്ന എടക്കഴിയൂർ സ്വദേശിയായ ഗൃഹനാഥൻ മരിച്ചു

ഒമാൻ: ഒമാനിൽ ഇന്നുണ്ടായ കാർ അപകടത്തിൽ  വെള്ളാറക്കാട് താമസിക്കുന്ന എടക്കഴിയൂർ സ്വദേശിയായ ഗൃഹനാഥൻ മരിച്ചു. തൈകൂട്ടത്തിൽ അയമുവിന്റെ മകൻ രായം മരക്കാർ വീട്ടിൽ  ഷറഫുദ്ദീൻ (54) ആണ് മരിച്ചത്.

സോഹാർ സെല്ലാൻ റൗണ്ട് എബൗട്ടിൽ വെച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു മരണം. ഒരു മാസം മുമ്പാണ് ഷിനാസിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഷറഫുദ്ദീൻ ജോലിക്കെത്തിയത്
മാതാവ്: ആമിന.
ഭാര്യ: ഷക്കീല.
മകൾ: ഷമീം, ഷാനു, ഷഹബാൻ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments