Tuesday, August 25, 2026

പുത്തൻ കടപ്പുറത്ത് മൂന്നു വയസുകാരിയെ തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചു

ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറത്ത് മൂന്നു വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു. കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഷെഫീക്കിന്റെ മകൾ മെഹ്സ ഫാത്തിമക്കാണ് കടിയേറ്റത്. പുത്തൻ കടപ്പുറത്തുള്ള മാതാവിന്റെ വീട്ടിൽ വച്ച് ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. വീടിനു പുറകിലെ ഗേറ്റിനടുത്ത് നിൽക്കുകയായിരുന്ന കുട്ടിയെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. കാലിന് കടിയേറ്റ കുട്ടിയെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം
മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments