ചാവക്കാട്: മണത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ബ്ലോക്ക് ഉദ്ഘാടനം നാളെ (നവംബർ 12) നടക്കും. രാവിലെ 10 മണിക്ക് ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ഉദ്ഘാടനം നിർവഹിക്കും. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ കെ.വി അബ്ദുൾഖാദർ മുഖ്യാതിഥിയാവും.

