കടപ്പുറം: ഗുരുവായൂർ മണ്ഡലത്തിലെ തീരദേശ പ്രദേശമായ കടപ്പുറം പഞ്ചായത്തിൽ സുനാമി പുനരധിവാസ പദ്ധതി പ്രകാരം ഏറ്റെടുത്ത ഭൂമിയില്‍ ബഡ്സ് സ്കൂള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കുവാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 0.1203 ഹെക്ടര്‍ ഭൂമിയില്‍, 0.1034 ഹെക്ടര്‍ ഭൂമി ആര്‍ ഒന്നിന് 100 രൂപ വാര്‍ഷിക പാട്ട നിരക്കില്‍ കടപ്പുറം ഗ്രാമപഞ്ചായത്തിന് പാട്ടത്തിന് അനുവദിച്ചാണ് സ്കൂൾ സ്ഥാപിക്കുന്നതെന്നതെന്ന് എൻ.കെ അക്ബർ എം.എൽ.എ അറിയിച്ചു.

