ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച്
പൈതൃകം ഗുരുവായൂരിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകാദശി സാംസ്കാരിക സമ്മേളനത്തിൽ ആർക്കിയോളജിക്കൽ റീജണൽ ഡയറക്ടർ കെ.കെ മുഹമ്മദിന് കർമ്മശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു. ഗുരുവായൂർ രുഗ്മണി റീജൻസിയിൽ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപ പ്രോജ്വലനം നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്. എൽഎംആർകെ സ്ഥാപകനും ക്യാപ്റ്റനുമായ രജിത്ത് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. 10001 രൂപയും പ്രശസ്തിപത്രവും ഉപഹാരവും അടങ്ങിയതാണ് കർമ്മ ശ്രേഷ്ഠ പുരസ്കാരം. ഇരിങ്ങാലക്കുട ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയർമാൻ എൽ. ഗിരീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിന് ശേഷം ഏകാദശി ഭക്ഷണം അന്നദാനമായി നൽകി. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശൻ, സ്വാമി ഹരിനാരായണൻ, രാധാകൃഷ്ണ ഗ്രൂപ്പ് ചെയർമാൻ പി.എസ് പ്രേമാനന്ദൻ, അഡ്വ. സി. രാജഗോപാൽ, പൈതൃകം വർക്കിംങ്ങ് ചെയർമാൻ അഡ്വ. രവി ചങ്കത്ത്, ജനറൽ കൺവീനർ ഡോ. കെ.ബി പ്രഭാകരൻ, ട്രഷറർ കെ.കെ വേലായുധൻ, കൺവീനർമാരായ മണലൂർ ഗോപിനാഥ്, ജയൻ മേനോൻ, മുരളി അകമ്പടി, എ.കെ ദിവാകരൻ, ശ്രീകുമാർ പി നായർ, രവി വട്ടരങ്ങത്ത്, കെ. സുഗതൻ, രാധാകൃഷണൻ ആലക്കൽ തുടങ്ങിയവർ സംസാരിച്ചു.
