ചാവക്കാട്: ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവ് എം ഒ ജോൺ അനുസ്മരണം സംഘടിപ്പിച്ചു. ചാവക്കാട് മുനിസിപ്പൽ സ്‌ക്വയറിൽ വെച്ച് നടന്ന യോഗം കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറിയും സി എം എ ജനറൽ സെക്രട്ടറി യുമായ ജോജി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ എൻ സുധീർ അധ്യക്ഷത വഹിച്ചു. ട്രഷറർ കെ കെ സേതുമാധവൻ സ്വാഗതവും സെക്രട്ടറി പി എസ് അക്ബർ നന്ദി യും പറഞ്ഞു.വൈസ് പ്രസിഡന്റ് ആർ എസ് ഹമീദ്,സെക്രട്ടറി എ എസ് രാജൻ, സെക്രട്ടറിയേറ്റ് മെമ്പർമാരായ മണിലാൽ,അക്ബർ പി എം, അഷറഫ് വി കെ ബി,വനിതാ വിംഗ് ഗുരുവായൂർ മണ്ഡലം ചെയർപേഴ്സൺ കെ കെ രാജശ്രീ, സെക്രട്ടറി റസിയ ഷാഹുൽ, രതീ രാജൻ എന്നിവർ സംസാരിച്ചു.
