ചാവക്കാട്: ജനത പാർട്ടി നേതാവ് വേലായുധൻ സി.പി.എമ്മിൽ ചേർന്നു. എടക്കഴിയൂർ പഞ്ചവടിയിൽ നടന്ന ചടങ്ങിൽ സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ വേലായുധനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ചെറുപ്പം മുതൽ എടക്കഴിയൂരിലെ രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന വേലായുധൻ വിദ്യാർത്ഥി ജനതയുടെ ജില്ല സെക്രട്ടറിയായും യുവജനതയുടെ സംസ്ഥാന സെക്രട്ടറിയായും ജനത പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിച്ച വേലായുധനാണ് ഇപ്പോൾ സിപിഎമ്മിൽ ചേർന്നത്. വേലായുധന്റെ രാഷ്ട്രീയ രംഗത്തെ പ്രവർത്തന പരിചയം സിപിഎമ്മിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന് കരുത്ത് പകരുമെന്ന് ടി.ടി ശിവദാസൻ സ്വീകരണ യോഗത്തിൽ പറഞ്ഞു. സ്വീകരണ യോഗത്തിൽ ടി.വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.ബി ഫസലുദ്ദീൻ, ടി.എം വിക്രമൻ, കെ.വി അബ്ദുൽ കരീം, എം.കെ നസീർ, സി. മനീഷ്, ഹസ്സൻ അകലാട് തുടങ്ങിയവർ സംസാരിച്ചു.
