Thursday, November 19, 2026

സി.ഐ.ടി.യു ജില്ലാ വടക്കൻ മേഖല ജാഥക്ക് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട്: സി.ഐ.ടി.യു ജില്ലാ വടക്കൻ മേഖല ജാഥക്ക് ചാവക്കാട് സ്വീകരണം നൽകി. സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി യു.പി ജോസഫ് ക്യാപ്റ്റനും ലത ചന്ദ്രൻ വൈസ് ക്യാപ്റ്റനും പി.കെ ഷാജൻ മാനേജരുമായുള്ള ജാഥയ്ക്കാണ് ചാവക്കാട് മുൻസിപ്പൽ സ്ക്വയറിൽ സ്വീകരണം ചെയ്തത്. യോഗം സി.പി.എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ  ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ പ്രസിഡൻ്റ് കെ.എം അലി അധ്യക്ഷത വഹിച്ചു. സിപിഎം ജില്ല കമ്മിറ്റി അംഗങ്ങളായ സി. സുമേഷ്, ടി.ടി ശിവദാസ്, കെ.എഫ് ഡേവീസ്, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ അക്ബർ എംഎൽഎ, സിഐടിയു ഏരിയ സെക്രട്ടറി എ.എസ് മനോജ്,  ഷൈനി ഷാജി, മാലിക്കുളം അബ്ബാസ്, എം.എൻ മുരളീധരൻ, പി.എസ് അശോകൻ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ   ജാഥ ക്യാപ്റ്റൻ ഉൾപ്പെടെയുള്ളവരെ  ഷാൾ അണിയിച്ച് സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments