ചാവക്കാട്: ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലേബർ രജിസ്ട്രേഷൻ പുതുക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് വ്യാപാര ഭവനിൽ അസിസ്റ്റൻറ് ലേബർ ഓഫീസർ വി.കെ റഫീഖ് ഉദ്ഘാടനം ചെയ്തു. സിഎംഎ ജനറൽ സെക്രട്ടറി ജോജി തോമസ് അധ്യക്ഷത വഹിച്ചു. സി.എം.എ വൈസ് പ്രസിഡണ്ട് ആർ.എസ് ഹമീദ്, സെക്രട്ടറി എ.എസ് രാജൻ, വനിത വിങ്ങ് ഗുരുവായൂർ മണ്ഡലം ചെയർപേഴ്സൺ കെ രാജശ്രീ, വനിത വിംഗ് സെക്രട്ടറി റസിയ ഷാഹുൽ എന്നിവർ പങ്കെടുത്തു.
