Thursday, November 19, 2026

മണ്ഡലകാലം; ഗുരുവായൂരിൽ അയ്യപ്പഭക്തർക്ക് വിരിവെക്കാനുള്ള ശരണകേന്ദ്രമൊരുക്കി കെഎസ്ആർടിസി

ഗുരുവായൂർ: മണ്ഡലകാലം പ്രമാണിച്ച് ഗുരുവായൂർ കെ.എസ്.ആർ.ടി.സിയിൽ എത്തുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തർക്ക് വിരിവെക്കാനുള്ള ശരണകേന്ദ്രം ഒരുക്കി കെഎസ്ആർടിസി ഗുരുവായൂർ.
അയ്യപ്പ ഭക്തനും ലൈറ്റ് ആൻഡ് സൗണ്ട് ഉടമയുമായ സജി ആന്റോ പാലയൂരാണ് ഇത്തവണയും സൗജന്യമായി ശരണകേന്ദ്രം നിർമ്മിച്ച് സമർപ്പിച്ചത്. സൂപ്രണ്ട് സന്ധ്യ ജി നായർ ശരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗുരുവായൂർ യൂണിറ്റിലെ മുഴുവൻ ജീവനക്കാരുടെയും കൂട്ടായ്മയായ ഒരുമയുടെ പ്രതിനിധി ടി.കെ പ്രഹ്ലാദൻ സ്വാഗതം പറഞ്ഞു. യൂണിറ്റിൽ സൗജന്യമായി ഭക്തർക്ക് ശരണകേന്ദ്രം ഒരുക്കി നൽകിയ സജി പാലയൂരിനെ ജീവനക്കാർക്ക് വേണ്ടി ചാർളി പാലക്കൽ, പ്രഹ്ലാദൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് അനുമോദിച്ചു. രേഖമേനോൻ, ആര്യ, ഗീത, ഷണ്മുഖൻ, പി.എസ് സുധീഷ് കുമാർ, സംഘടനാ ഭാരവാഹികളായ കെ.കെ പ്രമോദ്, പി. ജോസ്, ചാർളി പാലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments