Thursday, November 19, 2026

ഏകാദശി വിളക്കാഘോഷം; ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി

ഗുരുവായൂർ: ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി ശ്രീ ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി. ഭക്തി സാന്ദ്രമായ ചടങ്ങ് ദർശിച്ച് ആയിരങ്ങൾ ദർശന പുണ്യം നേടി. ഇനി ഗുരുവായൂർ ഏകാദശി വരെ ക്ഷേത്രത്തിൽ സ്വർണക്കോലം എഴുന്നള്ളിക്കും.  രാത്രിവിളക്കെഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തിനാണ്‌ സ്വർണക്കോലത്തിൽ ഗുരുവായൂരപ്പൻ എഴുന്നള്ളിയത്. ഇന്ന് കൊളാടി കുടുംബം വക നവമി വിളക്കാഘോഷം നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments