ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിൻ്റെ 95-ാം വാർഷികം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. സത്രം കോമ്പൗണ്ടിലെ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ.പി ഉദയൻ അദ്ധ്യക്ഷത വഹിച്ചു. ആചാര്യ സി.പി നായർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് മുൻ പ്രസിഡണ്ട് ആർ രവികുമാർ, സംസ്‌ക്കാര സാഹിതി ജില്ല വൈസ് ചെയർമാൻ ശശി വാറനാട്ട്, നേതാക്കളായ ബാലൻ വാറനാട്ട്, വി.കെ സുജിത്, എം.എസ് ശിവദാസ്, ശിവൻ പാലിയത്ത്, ഹരി എം വാരിയർ, ബിന്ദു നാരായണൻ, ടി. രജിത, രാമൻ പല്ലത്ത്, സി. മുസ്താക്കലി, പി.എ നാസർ എന്നിവർ സംസാരിച്ചു.
