ചാവക്കാട്: നവംബർ 6,7,8 തിയ്യതികളായി എറണാംകുളത്ത് വെച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. പുതിയറ സി.എച്ച് സൗധത്തിൽ വെച്ച് നടന്ന പരിപാടി മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് ഫൈസൽ കാനാംപുള്ളി ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് എം.എസ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ആരിഫ് പാലയൂർ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ പി എ ഹാഷിം മാലിക്ക്, വൈസ് പ്രസിഡണ്ട് ഹുസൈൻ എടയൂർ, എംഎസ്എഫ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സബാഹ് താഴത്ത്, മുനിസിപ്പൽ ഭാരവാഹികളായ തനൂജ ഷാഫി, സലീം ചീനിച്ചുവട്, ഷെരീഫ് പാലയൂർ, ഹക്കീം ചീനിച്ചുവട്, സിയാൻ മാളിയേക്കൽ എന്നിവർ സംസാരിച്ചു. മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി എൻ എസ് മുസ്തഫ സ്വാഗതവും ട്രഷറർ മാസിന നിഷാദ് നന്ദിയും പറഞ്ഞു
