Monday, November 2, 2026

രണ്ട് ശതമാനം ഡി.ആർ അനുവദിച്ചു; സർക്കാരിനെ അനുമോദിച്ച് കെ.എസ്.എസ്.പി.എയുടെ ലഡു വിതരണം

രണ്ട് ശതമാനം ഡി.ആർ അനുവദിച്ച യു.ഡി.എഫ് സർക്കാരിനെ അനുമോദിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ അസോസിയേഷൻ ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ട്രഷറിയിൽ ലഡു വിതരണം നടത്തി. മധുര വിതരണത്തിന് മുന്നോടിയായി നടന്ന അനുമോദന സമ്മേളനം ഡി.സി.സി സെക്രട്ടറി ഉമ്മർ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് കെ.പി പോളി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.എഫ് ജോയ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല ഭാരവാഹികളായ തോംസൺ വാഴപ്പിള്ളി, പി.ഐ ലാസർ, ജയ്സൺ മുട്ടത്ത്, സി.ജി റാഫേൽ, അജയൻ ഏങ്ങണ്ടിയൂർ, സി. സോമസുന്ദരൻ തുടങ്ങിയവർ സംസാരിച്ചു. ട്രഷററിയിലെ  ഉദ്യോഗസ്ഥന്മാർക്കും പെൻഷൻ വാങ്ങാൻ എത്തിയവർക്കും മധുരം വിതരണം ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments