Monday, November 2, 2026

തിരുവത്ര കോട്ടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിൽ ഐക്യദാർഢ്യ ശുചിത്വ സന്ദേശ മനുഷ്യ ചങ്ങല

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിൽ ‘നാടിന്നഴകായ് ഹരിത സുന്ദര വീഥി’ എന്ന ആശയത്തിൽ ഐക്യദാർഢ്യ ശുചിത്വ സന്ദേശ മനുഷ്യ ചങ്ങല തീർത്തു. കേരളപ്പിറവി സ്പെഷ്യൽ അസംബ്ലിയിൽ പ്രതിജ്ഞയെടുത്തു. ഹെഡ്മിസ്ട്രസ് പി.കെ റംല ബീവി, എം.കെ സലീം, എ.എസ് സന്ധ്യ, സാഞ്ജലി മുരളി, എം.ആർ ഐശ്വര്യ, പി.എം മുബീന, പി.എം ഹസീന, എ.ബി രോഹിണി, പി.ആർ ഷീജ, ഹസീന, നൈശജ തുടങ്ങിയവർ സംസാരിച്ചു. ശുചിത്വ സന്ദേശ മനുഷ്യ ചങ്ങലയിൽ അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ  നൂറിലധികം പേർ അണിനിരന്നു. രക്ഷിതാക്കൾക്കായി നടത്തിയ ക്വിസ് മത്സരവിജയികൾക്ക് സമ്മാനവിതരണം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments