ഗുരുവായൂർ: കെ.എസ്.ആർ.ടി.സി ഗുരുവായൂർ യൂണിറ്റിലെ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ കെ.പി രാധാകൃഷ്ണന് ജീവനക്കാരുടെ കൂട്ടായ്മയായ ഒരുമ കെ.എസ്.ആർ.ടി.സി ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ സമുചിതമായ യാത്രയയപ്പ് നൽകി. എൻ.കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഓഫീസർ ഉബൈദ് അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസിക്ക് വേണ്ടി ഉബൈദ് എ.ടി.ഒ, കെഎസ്ആർടിസി ക്രിക്കറ്റ് ടീമിന് വേണ്ടി ടി.കെ പ്രഹ്ലാദൻ, ചാർളി പാലക്കൽ എന്നിവരും ഒരുമക്ക് വേണ്ടി സന്ധ്യ ജി നായർ, യാത്രഫ്യൂവലിനു വേണ്ടി ജിബിൻ, ഡ്രൈവിംഗ് സ്കൂളിന് വേണ്ടി ഇ. സുനിൽ തുടങ്ങിയവർ കെ.പി രാധാകൃഷ്ണന് ഉപഹാരം നൽകി. സൂപ്രണ്ട് സന്ധ്യ ജി നായർ, എഞ്ചിനീയർ കെ.കെ നിബു, എച്ച്.വി.എസ് പി.പി സുബ്രഹ്മണ്യൻ, നിഖിൽ രാധ്, തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സേതുമാധവൻ സ്വാഗതവും ഇൻസ്പെക്ടർ എ.ജെ സജിത്ത് നന്ദിയും പറഞ്ഞു.
